തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. കഴിഞ്ഞ ദിവസം രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. മിഷൻ 2026 പരിപാടി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മാറ്റത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു ഇത്. യുഡിഎഫിന്റേയും എൽഡിഎഫിന്റേയും അന്തർധാര ജനങ്ങൾ മനസ്സിലാക്കി. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സ്ഥാനം ഇല്ല. ഒരു വശത്ത് ബിജെപിയും മറുവശത്ത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉൾകൊള്ളുന്ന യുഡിഎഫുമാണ്.
മിഷൻ 2025-ൽ അമിത് ഷാ ആവശ്യപ്പെട്ട കാര്യങ്ങൾ തങ്ങൾ നേടിയെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി തലസ്ഥാനത്ത് അധികാരം പിടിച്ചെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പ് നിർണായകമെന്ന് പാർട്ടി പറഞ്ഞു. തങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നീ മൂന്ന് കാര്യങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. വികസിത കേരളം ആണ് ബിജെപി ലക്ഷ്യം. സുരക്ഷിത കേരളം നമ്മുടെ അവകാശമാണ്. അത് ചെയ്യാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ. മറ്റൊന്ന് വിശ്വാസ സംരക്ഷണമാണ്. അതിൽ എൽഡിഎഫിന് താത്പര്യം ഇല്ല. അവർക്ക് അഴിമതിക്കെ സമയമുള്ളൂ.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നിയമസഭ ജയിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. അഴിമതി അല്ലാതെ എന്താണ് കോൺഗ്രസ് നാടിനു വേണ്ടി ചെയ്തത്. ജനങ്ങൾ ഒരുപാടു അവസരം നൽകി. പക്ഷെ അവർ ഒന്നും ചെയ്തില്ല. വികസനത്തെ പറ്റി യുഡിഎഫ് ഒന്നും പറയില്ല- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

