മലിനീകരണ ഭീഷണി ; ഹാര്‍കോര്‍ട്ട് നിവാസികളോട് പൈപ്പ് വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശം

ഹാര്‍കോര്‍ട്ടിലെ പ്രാദേശിക ജലസംഭരണിയില്‍ ( (Reservoir) അപ്രതീക്ഷിതമായി മലിനീകരണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഹാര്‍കോര്‍ട്ട് നിവാസികളോട് പൈപ്പ് വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്.പ്രദേശത്തെ ജലവിതരണ ശൃംഖലയില്‍ ബാക്ടീരിയയുടെയോ അല്ലെങ്കില്‍ കാട്ടുതീയെത്തുടര്‍ന്നുള്ള ചാരത്തിന്റെയോ സാന്നിധ്യം ഉണ്ടായേക്കാമെന്ന് സംശയിക്കുന്നു.

ടാപ്പുകളില്‍ നിന്ന് വരുന്ന വെള്ളം നേരിട്ട് കുടിക്കാനോ ആഹാരം പാകം ചെയ്യാനോ ഉപയോഗിക്കരുത്.ചിലതരം രാസമാലിന്യങ്ങള്‍ വെള്ളത്തിലുണ്ടെങ്കില്‍ തിളപ്പിച്ചാലും അവ നീക്കം ചെയ്യപ്പെടില്ല. അതിനാല്‍, ‘Boil Water Alert’ എന്നതിന് പകരം ‘Do Not Drink’ എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

കുളിക്കുന്നതിനും തുണി കഴുകുന്നതിനും തല്‍ക്കാലം തടസ്സമില്ലെങ്കിലും, ചെറിയ കുട്ടികളും ചര്‍മ്മരോഗമുള്ളവരും ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഹാര്‍കോര്‍ട്ടിലെ ജനങ്ങള്‍ക്ക് കുടിക്കുന്നതിനും പാചകം ചെയ്യുന്നതിനുമായി സര്‍ക്കാര്‍ സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്.ടൗണ്‍ ഹാളിന് സമീപവും പ്രധാന കേന്ദ്രങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടര്‍ ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജലസാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വരുന്നത് വരെയും പൈപ്പുകള്‍ വൃത്തിയാക്കുന്നത് വരെയും (Flushing thes ystem) ഈ നിയന്ത്രണം തുടരും.കോള്‍ബാന്‍ വാട്ടര്‍ (Coliban Water) ആണ് നിലവില്‍ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *