തിരുവനന്തപുരം: പുലർച്ചെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.മൂന്ന് വാർഡുകളിലെയും തെരഞ്ഞെടുപ്പ് പ്രചരണം ശനിയാഴ്ച വൈകിട്ട് ആറോടെ അവസാനിച്ചിരുന്നു.സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് പ്രത്യേക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും.
ഇന്ന് മൂന്നിടത്തും നിശബ്ധ പ്രചരണം നടക്കുകയാണ്. വോട്ടെണ്ണല്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 13 ന് രാവിലെ 10ന് ആരംഭിക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ എ. ഷാജഹാന് അറിയിച്ചു.

