പറ്റേണിറ്റി ലീവിന് നാട്ടിലെത്തി ; കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സൈനികന് ദാരുണാന്ത്യം.

സതാര: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ വാഹനാപകടത്തിൽ ഇന്ത്യൻ സൈനികൻ മരിച്ചു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവധിക്ക് നാട്ടിൽവന്ന പ്രമോദ് ജാദവ് എന്ന സൈനികനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ദാരുണമായ സംഭവം നടന്നത്. മൃതദേഹം അവസാനമായി കാണാൻ സ്ട്രക്ചറിലാണ് ഭാര്യയെ കൊണ്ടുവന്നത്.

സതാരയിലെ പാർലി സ്വദേശിയായിരുന്നു പ്രമോദ് ജാദവ്. ഇയാളുടെ ഭാര്യയെ പ്രസവത്തിനായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ജാദവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

എട്ട് മണിക്കൂർ മുൻപ് ജനിച്ച അവരുടെ നവജാത ശിശുവിനൊപ്പം, സ്ട്രക്ചറിലാണ് ജാദവിനെ അവസാനമായി ഒരുനോക്ക് കാണാൻ ഭാര്യയെ കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *