മലയാളം റാപ്പര്‍ ‘വേടന്‍’ ഓസ്ട്രേലിയയില്‍ എത്തുന്നു;സിഡ്നി, ബ്രിസ്ബേന്‍,മെല്‍ബണ്‍ ഒക്കാലാന്‍ഡ് എന്നിവിടങ്ങളില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്‌

സിഡ്നി: പക്കാ ലോക്കല്‍ അവതരിപ്പിക്കുന്ന ‘ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്’ (വേള്‍ഡ് ടൂര്‍ 2026-ന്റെ ഭാഗമായി തന്റെ മൂര്‍ച്ചയുള്ള വരികളിലൂടെയും തനതായ ആലാപന ശൈലിയിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദക്ഷിണേന്ത്യന്‍ റാപ്പ് സെന്‍സേഷനാണ് വേടന്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നു.ഫെബ്രുവരി 28-ന് സിഡ്നിയിലാണ് ആദ്യ കണ്‍സേര്‍ട്ട് അരങ്ങേറുന്നത്.

മാര്‍ച്ച് 1-ന് ബ്രിസ്ബേന്‍, മാര്‍ച്ച് 20-ന് മെല്‍ബണ്‍, മാര്‍ച്ച് 21-ന് ഓക്ലാന്‍ഡ് എന്നിവിടങ്ങളിലും വേടന്‍ തന്റെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കും. തന്റെ മൂര്‍ച്ചയുള്ള വരികളിലൂടെയും ശക്തമായ സ്റ്റേജ് സാന്നിധ്യത്തിലൂടെയും ആരാധകരെ ആവേശം കൊള്ളിക്കുന്ന വേടന്റെ ഈ ലൈവ് ഷോകള്‍ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു.ദക്ഷിണേന്ത്യന്‍ ഹിപ്-ഹോപ്പ് സംഗീതത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്ന ഈ അവിസ്മരണീയമായ സംഗീത വിരുന്നില്‍ പങ്കുചേരാന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ഉറപ്പാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു

ടിക്കറ്റുകള്‍ക്കായി സന്ദര്‍ശിക്കുക: justeasybook.com/events/vedansydney26

Leave a Reply

Your email address will not be published. Required fields are marked *