ഖാർത്തും: തലസ്ഥാനമായ ഖാർത്തുമിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുഡാൻ സർക്കാർ. പ്രധാനമന്ത്രി കാമിൽ ഇദ്രിസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026 സുഡാനെ സംബന്ധിച്ച് സമാധാന സംവത്സരമായിരിക്കുമെന്നു പ്രധാനമന്ത്രി ഇദ്രിസ് പറഞ്ഞു.
സുഡാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട 2013 ഏപ്രിൽ 15നു ശേഷം കിഴക്കൻ നഗരമായ പോർട്ട് സുഡാനിൽനിന്നായിരുന്നു സർക്കാർ ഭരണം നടത്തിയിരുന്നത്.
സുഡാനീസ് സൈന്യവും പാരാമിലിട്ടറി സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിലുള്ള സംഘർഷത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടു.

