തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിന് എതിരു നിന്നതിന് തന്ത്രിമാർക്കെതിരെ പ്രതികാരം ചെയ്യുകയാണ്. ശബരിമല കൊള്ളക്കേസിൽ സർക്കാരിലെ ചിലർ ഇടപെടുന്നുണ്ടെന്നും അതിനാൽ അന്വേഷണം പൂർണമായും സിബിഐക്ക് വിടണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.
ഒരുപാട് ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നുണ്ടാകാം , അതെല്ലാം തന്ത്രിയുടെയും മേൽശാന്തിയുടെയും തലയിലിടുന്നത് അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡൻഡ് പി.എസ്. പ്രശാന്ത് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഖില തന്ത്രി പ്രചാരക് സഭ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

