ചെന്നൈ: 20 എസി ഡബിൾ ഡക്കർ വൈദ്യുതബസുകളുടെ ഉദ്ഘാടനം ചെയ്യ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. 1970 മുതല്‍ 2001 വരെ ഡബിള്‍ ഡക്കര്‍ ബസ് നഗരത്തിലെ റോഡുകളില്‍ സര്‍വീസ് നടത്തിയിരുന്നു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആണ് വീണ്ടും ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചത്.ചെന്നൈ മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും തമിഴ്നാട് ടൂറിസം വികസന കോർപ്പറേഷനും ചേർന്നാണ് ബസ് സർവീസ് നടത്തുക.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ അഡയാറിൽനിന്ന് മഹാബലിപുരത്തേക്കാണ് സർവീസ്.ഭാവിയിൽ മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷ(എംടിസി)ന്റെ റൂട്ടുകളിലും ബസുകൾ ഓടിക്കാൻ പദ്ധതിയുണ്ട്. അണ്ണാശാല, ജിഎസ്ടി റോഡ്, ഇസിആർ. ഒഎംആർ റോഡുകളിലും ഭാവിയിൽ ഡബിൾ ഡക്കർ ബസുകൾ ഓടിക്കും.

