ശാക്‌സ്ഗാം താഴ് വരയില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇന്ത്യ അംഗീകരിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. അതിര്‍ത്തിയിലെ സാഹചര്യം സുസ്ഥിരമാണെങ്കിലും കനത്ത ജാഗ്രത തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പാക് അധീന കാശ്മീരിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1963-ലെ ഒരു അതിര്‍ത്തി കരാറിലൂടെ പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയതാണ്.എന്നാല്‍ ഈ കൈമാറ്റം ഇന്ത്യ അംഗീകരിച്ചിട്ടില്ല.ഇന്ത്യയുടെ സിയാച്ചിന്‍ ഗ്ലേസിയറിന് വളരെ അടുത്താണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഇവിടെ ചൈന റോഡുകള്‍ നിര്‍മ്മിക്കുന്നത് സിയാച്ചിനിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് ഭീഷണിയാകാന്‍ സാധ്യതയുണ്ട്.
അതിര്‍ത്തിയില്‍ നിലവില്‍ വലിയ സംഘര്‍ഷങ്ങള്‍ ഇല്ലെങ്കിലും , ഏത് നിമിഷവും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് നടത്തിയ പ്രസ്താവനില്‍ വ്യക്തമാക്കി. ശാക്‌സ്ഗാം താഴ്വരയില്‍ ചൈന നടത്തുന്ന ഏകപക്ഷീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത് ഇന്ത്യ അംഗീകരിക്കില്ല.വിദേശകാര്യ മന്ത്രാലയം വഴി ചൈനയെ ഇന്ത്യ ഇതിനോടകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ശാക്‌സ്ഗാമിലൂടെയുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ചൈനയ്ക്ക് സിയാച്ചിന്‍ മേഖലയിലേക്ക് എളുപ്പത്തില്‍ സൈന്യത്തെ എത്തിക്കാന്‍ സാധിക്കും.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണം ഈ പ്രദേശത്ത് വര്‍ദ്ധിക്കുന്നത് ഇന്ത്യയ്ക്ക് ഒരേസമയം രണ്ട് ശത്രുക്കളെ നേരിടേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.അതിര്‍ത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും, ഡ്രോണുകളും ആധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായും കരസേനാ മോധാവി വ്യക്തമാക്കി.

