2026ലെ ബ്രിക്സ് (B-R-I-C-S) ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.2021ന് ശേഷം ആദ്യമായാണ് ഇന്ത്യ വീണ്ടും ബ്രിക്സ് ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത്.സൗദി അറേബ്യ, ഇറാന്, യുഎഇ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ ശേഷമുള്ള ഇന്ത്യയിലെ ആദ്യ ഉച്ചകോടിയാണിത്.
ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങളുടെ ശബ്ദം ലോകവേദികളില്‍ എത്തിക്കുക, വ്യാപാരത്തില്‍ ഡോളറിന് പകരമായി പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും
ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഔദ്യോഗിക ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ആധുനിക സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന രീതിയിലാണ് ലോഗോ പുറത്തിറക്കിയത്. ഇന്ത്യയുടെ പാരമ്പര്യം സൂചിപ്പിക്കുന്ന താമരയും പുരോഗതിയുടെ പ്രതീകമായ ചക്രവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ ഉച്ചകോടി.

