ഉക്രെയ്ന് സുരക്ഷാ വിഭാഗമായ SBU (Security Service of Ukraine) തലവന്‍ വസിലി മല്യൂക്കിനെ (Vsayl Maliuk) സ്ഥാനത്തുനിന്ന് നീക്കാന്‍ ഉക്രെയ്ന് പാര്‍ലമെന്റ് വോട്ട് ചെയ്തു. 235 വോട്ടുകള്‍ക്കാണ് തീരുമാനം പാസായത്.
SBU-ന്റെ പുതിയ ആക്ടിങ് തലവനായി മേജര്‍ ജനറല്‍ യെവ്ഹെന്‍ ഖ്മാരയെ ( പ്രസിഡന്റ് സെലന്‍സ്കി നിയമിച്ചു. സൈനിക നേതൃത്വത്തില്‍ കൂടുതല്‍ ‘പുതിയ മുഖങ്ങള്‍’ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും, റഷ്യക്കെതിരെയുള്ള അതീവ രഹസ്യമായ പ്രത്യേക സൈനിക നീക്കങ്ങള്‍ക്ക് മല്യൂക്ക് നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

