ബിഗ് ബാഷ് ലീഗ് 2026 പരിക്കിനെത്തുടർന്ന് ഡേവിഡ് വാർണർ പുറത്ത്; സാം കോൺസ്റ്റാസ് ടീമിലേക്ക് തിരിച്ചെത്തുന്നു

സിഡ്‌നി തണ്ടേഴ്സ് ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് മുട്ടിന് പരിക്കേറ്റു. മെൽബൺ റെനഗേഡ്‌സിനെതിരെ തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ വാർണർ കളിക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബ്രിസ്‌ബേൻ ഹീറ്റ്-നെതിരായ കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗിനിടെയാണ് 39-കാരനായ വാർണർക്ക് പരിക്കേറ്റത്. ആ മത്സരത്തിൽ 56 പന്തിൽ 82 റൺസ് എടുത്ത് മികച്ച ഫോമിലായിരുന്നു അദ്ദേഹം. മുട്ടിനേറ്റ പരിക്ക് കാരണം വാർണർക്ക് വിശ്രമം അനുവദിച്ചു. സീസണിന്റെ അവസാന ഘട്ടത്തിൽ ടീമിന് ഇത് വലിയ തിരിച്ചടിയാണ്.

വാർണർക്ക് പകരം യുവ താരം സാം കോൺസ്റ്റാസ് ടീമിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ കോൺസ്റ്റാസിനെ ഒഴിവാക്കിയിരുന്നുവെങ്കിലും വാർണറുടെ അസാന്നിധ്യം അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയിരിക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സിഡ്‌നി തണ്ടേഴ്സ് വരാനിരിക്കുന്ന മത്സരങ്ങൾ ജയിച്ചാലും അവർക്ക് ഫൈനലിൽ എത്താൻ സാധിക്കില്ല. ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട വാർണർ, അവസാന മത്സരങ്ങളിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഹോബാർട്ട് ഹറിക്കെയ്ൻസിനെതിരെ പുറത്താകാതെ 130 റൺസും അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 67 റൺസും അദ്ദേഹം നേടിയിരുന്നു.

സിഡ്‌നി തണ്ടേഴ്സ് ടീമിന്റെ ഈ സീസണിലെ അവസാന ഹോം മത്സരമാണിത്.വാർണറുടെ അഭാവത്തിൽ ടീമിനെ ആര് നയിക്കുമെന്നത് ആരാധകർ ഉറ്റുനോക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *