സിഡ്നിയിലെ പ്രശസ്തമായ ടാറോംഗ മൃഗശാലയില്‍ സിംഹക്കുട്ടികളുടെ പുതിയതായി ജനിച്ച അഞ്ച് ആഫ്രിക്കന്‍ സിംഹക്കുട്ടികളെ കാണാന്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. 18 വര്‍ഷത്തിന് ശേഷമാണ് ടാറോംഗയില്‍ സിംഹക്കുട്ടികള്‍ ജനിക്കുന്നത്. ഖാരി (Khari), ലുസുക്കോ (Luzuko), മാലിക (Malika), സുരി (Zuri), അയന്ന (Ayanna) എന്നിങ്ങനെയാണ് ഈ അഞ്ച് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:30 വരെ ആഫ്രിക്കന്‍ സവാന പ്രദര്‍ശന മേഖലയില്‍ ഇവയെ കാണാം.സിംഹകുട്ടികളെ കാണാന്‍ മൃഗശാലയിലെത്തുന്നവര്‍ക്ക് ട്വിലൈറ്റ് അറ്റ് ടാറോംഗ എന്ന പേരില്‍ സംഗീത സായാഹ്നവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്
ടാറോംഗയിലെ സിംഹകുട്ടികളെ കാണാന്‍ ജനത്തിരക്ക്; മൃഗശാല സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു

