മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു,സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു,പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച രാവിലെ സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ ഉണ്ടായ വലിയ വാഹനാപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് സിറ്റിക്കുള്ളിലേക്കുള്ള എല്ലാ വരികളും അടച്ചിട്ടു. ഹാര്‍ബര്‍ ബ്രിഡ്ജിന്റെ തെക്ക് ഭാഗത്തേക്ക് (Ctiybound) പോകുന്ന പാതയിലാണ് അപകടം നടന്നത്. ഒരു കാറും ചെറിയ ട്രക്കും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആഘാതത്തില്‍ ഒരു വാഹനം പാതയ്ക്ക് കുറുകെ മറിഞ്ഞത് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ കാരണമായി.

പോലീസ്, ആംബുലന്‍സ്, ഫയര്‍ സര്‍വീസ് എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഒരാളെ ഫയര്‍ഫോഴ്സ് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.പരിക്കേറ്റ രണ്ടുപേരെ ഉടന്‍ തന്നെ റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരാളുടെ നില അല്പം ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അപകടത്തെത്തുടര്‍ന്ന് സിറ്റിക്കുള്ളിലേക്കുള്ള 5 വരികളില്‍ 4 എണ്ണവും മണിക്കൂറുകളോളം അടച്ചിട്ടു. ഇത് നോര്‍ത്ത് സിഡ്നിയില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വലിയ നിരയ്ക്ക് കാരണമായി. Warrin-gah Freeway, Military Roa-d എന്നിവിടങ്ങളില്‍ 10 കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.ഏകദേശം 9:30-ഓടെ തകരാറിലായ വാഹനങ്ങള്‍ നീക്കം ചെയ്യുകയും റോഡിലെ ഓയില്‍ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുകയും ചെയ്ത ശേഷം എല്ലാ വരികളും ഗതാഗതത്തിനായി തുറന്നുകൊടുത്തു.പാതകള്‍ തുറന്നെങ്കിലും സിഡ്നിയിലെ ട്രാഫിക് സാധാരണ നിലയിലാകാന്‍ ഉച്ചവരെ സമയമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *