ബ്രിസ്ബേന്‍ ക്വീന്‍സ്ലാന്റ് മ്യൂസിയത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച് ഏറ്റവും പുതിയ പ്രദര്‍ശനങ്ങള്‍;ലോകോത്തര നിലവാരത്തിലുള്ള പ്രദര്‍ശനത്തില്‍ ജനത്തിരക്കേറുന്നു

ബ്രിസ്ബേനിലെ ക്വീന്‍സ്ലാന്റ് മ്യൂസിയത്തില്‍ പ്രധാനമായും രണ്ട് വലിയ പ്രദര്‍ശനങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്.ലോകോത്തര നിലവാരത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനങ്ങളിലേയ്ക്ക് വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ക്രൊക്കോഡൈല്‍: ലോസ്റ്റ് ജയന്റ്സ് ടു ലിവിംഗ് ലെജന്‍ഡ്സ് (Croc! Lo-st Giants to Living Legends)
മുതലകളെക്കുറിച്ചുള്ള ലോകോത്തര നിലവാരത്തിലുള്ള ഒരു പ്രദര്‍ശനമാണിത്. 2026 ഒക്ടോബര്‍ വരെ ഇത് തുടരും.

130 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡൈനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന ‘സൂപ്പര്‍ ക്രോക്കുകള്‍’ മുതല്‍ ഇന്നത്തെ കാലത്തെ ഭീമന്‍ മുതലകള്‍ വരെയുള്ള പരിണാമം ഇവിടെ കാണാം.മുതലകളുമായി ബന്ധപ്പെട്ട ഓസ്ട്രേലിയന്‍ ആദിമ നിവാസികളുടെ കഥകള്‍, അവരുടെ വിശ്വാസങ്ങള്‍, സംഗീതം, കല എന്നിവയ്ക്കും ഈ പ്രദര്‍ശനത്തില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.ജനുവരി 13 മുതല്‍ ജനുവരി 15 വരെ കുട്ടികള്‍ക്കായി ‘ഡെഡ് പപ്പറ്റ് സൊസൈറ്റി’യുടെ നേതൃത്വത്തില്‍ മുതല പാവ നിര്‍മ്മാണ വര്‍ക്ക്‌ഷോപ്പുകള്‍ നടക്കുന്നുണ്ട്.

മേക്ക് എ സീന്‍: ഫാഷനിംഗ് ക്വിയര്‍ ഐഡന്റിറ്റി ബ്രിസ്ബേനിലെ LGBTQIA+ കമ്മ്യൂണിറ്റിയുടെ ചരിത്രവും കലയും ഫാഷനിലൂടെ അവതരിപ്പിക്കുന്ന വേറിട്ടൊരു പ്രദര്‍ശനമാണിത്.മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള പഴയകാല വസ്ത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, കമ്മ്യൂണിറ്റി മാഗസിനുകള്‍ എന്നിവയിലൂടെ ബ്രിസ്ബേനിലെ ക്വിയര്‍ സംസ്‌കാരത്തിന്റെ ഇതുവരെ പറയാത്ത കഥകള്‍ ഈ പ്രദര്‍ശനം വെളിപ്പെടുത്തുന്നു.

മ്യൂസിയത്തിന്റെ പ്രവേശന കവാടത്തില്‍ പ്രാദേശിക കലാകാരിയായ നികേത ലോ തയ്യാറാക്കിയ ‘വുള്‍ഗുരുക്കാബ കണ്‍ട്രി’ എന്ന വലിയ മ്യൂറല്‍ പെയിന്റിംഗ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.മ്യൂസിയത്തിലെ പ്രധാനപ്പെട്ട കാഴ്ചകള്‍ വിശദീകരിച്ചു തരുന്ന ‘ഡെയ്ലി ഹൈലൈറ്റ് ടൂര്‍’ നടക്കുന്നുണ്ട്. ആദിമ നിവാസികളുടെ ചരിത്രത്തിലേക്കും ക്വീന്‍സ്ലാന്റിലെ പ്രകൃതിരഹസ്യങ്ങളിലേക്കും ഇത് വെളിച്ചം വീശുന്നു.

വേനല്‍ക്കാല അവധിക്കാലമായതിനാല്‍ മ്യൂസിയത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *