പ്രിയ സഖി, നിനക്കായ്…


മഴവില്ലഴകുള്ള നൂലുകൾ കോർത്തൊരു /
ചിറക് ഞാൻ തുന്നി നിനക്കായ്./
നിറമേഴും ചാലിച്ച വർണ്ണങ്ങൾ പാറി നീ /
നീല മേഘങ്ങളെ തൊട്ടു വരാൻ./

നീല നിലാവിനെ വാരിപ്പുതച്ചു നീ /
താരാഗണങ്ങൾക്ക് തോഴിയായ് തീരുമോ,/
താഴെയീ ഭൂമിയിൽ ഞാൻ തനിച്ചാണെന്ന -/
തോമലേ നീയിനി ഓർക്കാതിരിക്കുമോ ?/

ചിത്രങ്ങൾ തുന്നിയ പട്ടമായ് നിന്നെ ഞാൻ /
ചേർത്തൊരു തങ്കനൂൽത്തുമ്പിലന്നാദ്യമായ് /
ചിത്ര പതംഗങ്ങൾക്കൊപ്പം നീയെത്തിയാ /
ചൈത്രമേഘങ്ങൾക്ക് ചായങ്ങൾ ചേർക്കുവാൻ /
കൈകളിൽ നിന്നടർന്നകലേയ്ക്ക് പോയൊരാ /
തങ്കനൂൽത്തുമ്പിനായ് നീളുമെൻ കൈവിരൽ /
ചിത്രാ നക്ഷത്രങ്ങൾക്ക് തോഴിയായ്‌ മാറിയെൻ /
കണ്മണീ നീയിനി കാണാതിരിക്കുമോ ?/

താമരനൂലിനാൽ തന്ത്രികൾ തീർത്തൊരു /
തംബുരുവൊന്നു ഞാൻ നൽകി നിനക്കായ് /
പാട്ടിന്റെ പാലാഴി തീർത്ത് നീ കാണാത്ത /
ഗന്ധർവ്വ ലോകങ്ങൾ ചുറ്റിവരാൻ /

മാനസവീണയിൽ പാഴ്ശ്രുതി മീട്ടി ഞാൻ /
നീ വരും നേരവും കാതോർത്തിരിക്കുന്നു,/
സുരലോക വീണതൻ ശ്രുതിയിൽമയങ്ങി യെൻ,/
കളമൊഴീ നീയത് കേൾക്കാതിരിക്കുമോ

രചന : ഷീല സജീവൻ

മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്സ്‌ക്രൈബ് ചെയ്യുക

മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍

https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq

മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്

facebook.com/malayaleepathram

മലയാളിപത്രം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍

https://chat.whatsapp.com/DQGBuc175EG2KUS7yyIxh

Leave a Reply

Your email address will not be published. Required fields are marked *