ന്യൂഡൽഹി: തുർക്ക്മാൻ ഗേറ്റിലെ മസ്ജിദിനു സമീപമുള്ള കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ പോലീസുകാർക്കുനേരേ കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
മുഹമ്മദ് ഇമ്രൻ, അദ്നൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളുടെ മാറ്റിവച്ച ജാമ്യാപേക്ഷയിൽ കോടതി വിധി പറയുവൻ ഇരിക്കെയാണ് സംഭവം നടന്നത്.
ജനുവരി ഏഴിന് നടന്ന സംഭവത്തിൽ 25 ഓളം പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
തുർക്ക്മാൻ ഗേറ്റ് ആക്രമണം; രണ്ട് പേർ കൂടി അറസ്റ്റിൽ

