കൊളംബോ: അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരായ 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.വള്ളവും വലകളും പിടിച്ചെടുത്തു. ഡെഫ്റ്റ് ദ്വീപിന്റെ തീരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ജാഫ്ന മൈലാടിയിലെ ഫിഷറീസ് ഇൻസ്പെക്ടറിനു കൈമാറി. കഴിഞ്ഞവർഷം ലങ്ക 346 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.

