64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ സാംസ്കാരിക നഗരിയായ തൃശൂരില്‍ ആവേശകരമായി പുരോഗമിക്കുകയാണ്.മത്സരം കടുക്കുന്നതോടെ പോയിന്റ് നിലയില്‍ ഓരോ മണിക്കൂറിലും മാറ്റങ്ങള്‍ വരുന്നുണ്ട്.കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനാണ് അവരുടെ ശ്രമം.കണ്ണൂര്‍ രണ്ടാം സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടത്തുന്നു. ആതിഥേയര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.പാലക്കാട് തൊട്ടുപിന്നാലെ തന്നെയുണ്ട്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനം പ്രധാന വേദിയാക്കി 24-ഓളം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.ഇന്ന് സ്റ്റേജിനങ്ങളില്‍ പ്രധാനമായും സംഘനൃത്തം,ഒപ്പന, നാടകം, കഥകളി എന്നിവയ്ക്കായിരുന്നു കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത്.ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കുന്നത്.പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതമായി’ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിച്ചാണ് മേള നടക്കുന്നത്.തിരക്ക് നിയന്ത്രിക്കാന്‍ തൃശൂര്‍ നഗരത്തില്‍ വിപുലമായ പോലീസ് സന്നാഹവും ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ മിമിക്രി, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ പ്രധാന ഇനങ്ങള്‍ നടക്കാനിരിക്കുകയാണ്. സമാപന ദിവസമായ ജനുവരി 18-ഓടെ മാത്രമേ സ്വര്‍ണ്ണക്കപ്പ് ആര് കൊണ്ടുപോകുമെന്ന് വ്യക്തമാകൂ.

