സൗത്ത് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല-സാഹിത്യ ഉത്സവങ്ങളില്‍ ഒന്നായ അഡ്ലെയ്ഡ് ഫെസ്റ്റിവലില്‍ നിന്നും പലസ്തീനിയന്‍ എഴുത്തുകാരി റാന്‍ഡ അബ്ദുല്‍-ഫത്താഹിനെ ഒഴിവാക്കിയ നടപടി വിവാദമായതിനെ തുടര്‍ന്ന് അഡ്ലെയ്ഡ് ഫെസ്റ്റിവല്‍ കോര്പ്പറേഷന് മാപ്പുപറഞ്ഞു. 2027-ലെ ഫെസ്റ്റിവലിലേക്ക് ഇവരെ വീണ്ടും ക്ഷണിച്ചിട്ടുണ്ട്
റാന്‍ഡ അബ്ദുല്‍-ഫത്താഹിന്റെ ചില രാഷ്ട്രീയ നിലപാടുകളും മുന്‍കാല പ്രസ്താവനകളും ‘വിവാദപരം’ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ അവരെ പരിപാടിയില്‍ നിന്ന് നീക്കം ചെയ്തത്.റാന്‍ഡ അബ്ദുല്‍-ഫത്താഹിനെ ഒഴിവാക്കിയ നടപടി തെറ്റായിപ്പോയെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് അഡ്ലെയ്ഡ് ഫെസ്റ്റിവല്‍ കോര്പ്പറേഷന് ഔദ്യോഗികമായി മാപ്പുപറഞ്ഞത്.അവരുടെ സാന്നിധ്യം ഫെസ്റ്റിവലിന് അത്യന്താപേക്ഷിതമാണെന്ന് അംഗീകരിച്ച സംഘാടകര്‍, 2027-ലെ ഫെസ്റ്റിവലിലേക്ക് അവരെ അതിഥിയായി വീണ്ടും ക്ഷണിച്ചിട്ടുണ്ട്.
റാന്ഡയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മറ്റ് ചില പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഫെസ്റ്റിവലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് സംഘാടകരെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്.

