അഭിമാന പദ്ധതി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പത്താം വാര്‍ഷികം; ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ അതിന്റെ പത്താം വാര്‍ഷികം ഇന്ന് ആഘോഷിക്കുന്നു. ഈ ദിവസം ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി രാജ്യം ആഘോഷിക്കുകയാണ്.ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും.ഉച്ചയ്ക്ക് 1 മണിയോടെ പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് രാജ്യത്തെ യുവ സംരംഭകരെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്റ്റാര്‍ട്ടപ്പ് മുന്നേറ്റങ്ങളെ വിലയിരുത്തുക വരും വര്‍ഷത്തേക്കുള്ള പുതിയ ലക്ഷ്യങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് ഇതിന്റെ കാതല്‍.2016 ജനുവരി 16-ന് തുടക്കം കുറിച്ച ഈ പദ്ധതി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ്

2016ല്‍ ഇത് വെറും 400 എണ്ണമായിരുന്ന അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ 2026 ആയപ്പോഴേ്ക്കും ലക്ഷത്തില ധികമായി വര്‍ദ്ധിച്ചു. സ്ത്രീ പങ്കാളിത്തംഏകദേശം 45%മായി വര്‍ദ്ധിച്ചു.എല്ലാ സ്റ്റാര്‍ട്ടപ്പുകളിലും ചുരുങ്ങിയത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്.തൊഴിലവസരങ്ങള്‍നേരിട്ട് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.വ്യാപനം സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയിലധികവും വരുന്നത് മെട്രോ നഗരങ്ങളല്ലാത്ത സ്ഥലങ്ങളില്‍ നിന്നാണ്.

ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് ദിനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം ഇന്ത്യയുടെ സ്വന്തം അക സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ്.പ്രതിരോധം, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ ആഴത്തിലുള്ള ഗവേഷണം അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും.മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌കാര വിതരണവും ഇന്ന് നടക്കും.’തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ പ്രതീകമാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ എന്നാണ് ഈ ദിവസത്തെക്കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ (X) കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *