പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയപരിധി ജനുവരി 19 വരെ നീട്ടി

പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും തിരുത്തലുകളും സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 19 വരെ നീട്ടി. കൂടുതല്‍ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി.

കേരളത്തില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ വഴി ഏകദേശം 24.8 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജനുവരി 15ന് നടത്തിയ ഇടപെടലിനെത്തുടര്‍ന്ന്, ഒഴിവാക്കിയ വോട്ടര്‍മാരുടെ പട്ടിക പരസ്യപ്പെടുത്താന്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള തീയതി ജനുവരി 22 വരെയാണെന്നാണ് നിലവിലെ വിവരം.

പരിശോധനകള്‍ക്കും ഹിയറിംഗുകള്‍ക്കും ശേഷം എല്ലാ സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കും.

2026 ഏപ്രില്‍ രണ്ടാം വാരത്തോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് കമ്മീഷന്‍ നല്‍കുന്ന സൂചനകള്‍. ഇതിനായുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കമ്മീഷന്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *