ഇന്ത്യയും ജപ്പാനും തമ്മിലുള്ള 18-ാമത് നയതന്ത്ര ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നു

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയും ചേര്‍ന്നാണ് പതിനെട്ടാമത് നതന്ത്ര ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയത്.ഹെദരാബാദ് ഹൗസില്‍ നടന്ന ഈ കൂടികാഴ്ചയില്‍ പ്രതിരോധം,സാങ്കേതികവിദ്യ, ആഗോള വിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.ആഗോള സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഇരുരാജ്യങ്ങളും പുതിയ സാമ്പത്തിക സുരക്ഷാ ചട്ടക്കൂട് (Economic Security Framework) പ്രഖ്യാപിച്ചു.ആഗോള സമ്പദ്വ്യവസ്ഥയിലെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ (De-risking) ഈ പങ്കാളിത്തം സഹായിക്കുമെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു.സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിനും ഗ്രീന്‍ എനര്‍ജിക്കും അത്യന്താപേക്ഷിതമായ അപൂര്‍വ്വ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഒരു ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള തീരുമാനമായി

ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളില്‍ സ്ഥാപിക്കുന്നതിനായി ജപ്പാന്റെ അത്യാധുനിക UNICORN റഡാര്‍ സംവിധാനം ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.എഐ സാങ്കേതികവിദ്യയിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക ചര്‍ച്ചാ സംവിധാനം രൂപീകരിക്കും.ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പുരോഗതി ഇരുരാജ്യങ്ങളും വിലയിരുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.2027-ല്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

‘സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്’ (Free and Open Indo-Pacific) എന്ന ലക്ഷ്യത്തിനായി ക്വാഡ് (Quad) tപാലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുപക്ഷവും ആവര്‍ത്തിച്ചു.

‘ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണ്. ആഗോള ക്രമത്തെ രൂപപ്പെടുത്തുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്.’ – ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി പറഞ്ഞു.ജനുവരി 15-ന് ഇന്ത്യയിലെത്തിയ മൊട്ടേഗി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ (ജനുവരി 17) അദ്ദേഹം രാജ്ഘട്ട് സന്ദര്‍ശിക്കുകയും ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തുകയും ചെയ്ത ശേഷം മടങ്ങും

Leave a Reply

Your email address will not be published. Required fields are marked *