തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണുകള്‍ നടന്നതിന് പിന്നാലെയാണ് ഈ നീക്കം.
തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് രണ്ടാം ഘട്ടത്തിനായി ഏകദേശം 10,000 കോടി രൂപയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ക്രെയിനുകളുടെയും മറ്റ് യന്ത്രസാമഗ്രികളുടെയും ഓര്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു
അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇത്തവണ പ്രഥമ സ്ഥാനം.തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ബെര്‍ത്തുകളും കണ്ടെയ്നര്‍ യാര്‍ഡുകളും ഈ ഘട്ടത്തില്‍ നിര്‍മ്മിക്കും.
തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെയും റെയില്‍വേ ലൈനിന്റെയും ജോലികള്‍ വേഗത്തിലാക്കും.രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് വിഴിഞ്ഞത്ത് ഒരേസമയം അടുക്കാന്‍ സാധിക്കും.ഇത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കുതിപ്പേകും.
നിര്‍മ്മാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. വിഴിഞ്ഞം ഒരു ആഗോള ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി മാറുന്നതോടെ സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങളോടു കിടപിടിക്കുന്ന നിലയിലേക്ക് ഇത് വളരും

