ഓസ്‌ട്രേലിയയിൽ വൻ വിജയം നേടിയ ‘വിദൂരം’; സിഡ്‌നി പ്രദർശനം മാർച്ച് 7-ന്

കാൻബറയിലെ നിറഞ്ഞ സദസ്സുകളിലെ പ്രദർശനത്തിന് ശേഷം, പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ചിത്രീകരിച്ച ‘വിദൂരം’ എന്ന ഫീച്ചർ ഫിലിം സിഡ്‌നിയിലേക്ക് എത്തുന്നു. സിഡ്‌നിയിലെ മലയാളി പ്രേക്ഷകർക്കായി മാർച്ച് 7-ന് ലിവർപൂൾ ഈവന്റ് സിനിമാസിലാണ് (Event Cinemas, Liverpool) പ്രദർശനം ഒരുക്കിയിരിക്കുന്നത്.

2026 മാര്‍ച്ച് 7 ശനിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 8:30 വരെ ഈവന്റ് സിനിമാസ്, ലിവര്‍പൂളില്‍ (Event Cinemas, Liverpool) ് പ്രദര്‍ശിപ്പിക്കും

പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഈ ചിത്രം, പ്രവാസലോകത്തെ ജീവിതവും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാൻബറയിലെ പ്രദർശനങ്ങളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കരുത്തുറ്റ പ്രകടനവും മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

രാകേഷ് വി ആർ ആണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. രാജേഷ് വിജയുടേതാണ് കഥയും തിരക്കഥയും. അനിൽ തങ്കപ്പൻ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നു. ജാസി ഗിഫ്റ്റ്, അഖില ആനന്ദ് തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ ആലപിച്ച ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ശ്രീജിത്ത് ഗംഗാധരൻ, ഷാരോൺ റോസ് ബിജു, അനിൽ ജോർജ് എബ്രഹാം തുടങ്ങി ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന നിരവധി കലാകാരന്മാർ ഈ ചിത്രത്തിൽ വേഷമിടുന്നു.

“കാൻബറയിലെ വിജയത്തിന് ശേഷം സിഡ്‌നിയിലെ സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് ഈ കൊച്ചു ചിത്രം എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ്. എല്ലാവരുടെയും പിന്തുണയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.” – അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *