ഓസ്ട്രേലിയയിലെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ സാസ് ആന്‍ഡ് ബൈഡ് (Sass & Bide) വരും ആഴ്ചകളില്‍ തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഭീമനായ മയറിന്റെ (Myer) കീഴിലുള്ള ഈ ബ്രാന്‍ഡ്, ലാഭകരമല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഓസ്ട്രേലിയയിലുടനീളമുള്ള പത്തോളം സ്റ്റോറുകളും മയര്‍ സ്റ്റോറുകള്‍ക്കുള്ളിലെ കൗണ്ടറുകളും അടച്ചുപൂട്ടും.ഇത് ഏകദേശം നൂറോളം ജീവനക്കാരെ ബാധിക്കും.സ്റ്റോക്കുകള്‍ വിറ്റഴിക്കാനായി വരും ദിവസങ്ങളില്‍ വലിയ വിലക്കിഴിവ് (Clearance sale) പ്രതീക്ഷിക്കാം.25 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രാന്‍ഡാണ് ഒരു പുതിയ മാറ്റത്തിന് മുന്നോടിയായി താല്‍ക്കാലികമായി വിടവാങ്ങുന്നത്
പ്രശസ്ത ഓസ്ട്രേലിയന്‍ ഡിസൈനര്‍ ബ്രാന്‍ഡ് ‘സാസ് ആന്‍ഡ് ബൈഡ്’ ആഴ്ചകള്‍ക്കുള്ളില്‍ പൂട്ടുന്നു

