ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ; 85 മില്യണ്‍ ഡോളറിന്റെ പുതിയ ആരോഗ്യ പരിരക്ഷാ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു

ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനായി 85 മില്യണ്‍ ഡോളറിന്റെ പുതിയ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു.ഓസ്ട്രേലിയന്‍ ഹെല്‍ത്ത് കെയര്‍ ദാതാവായ ഹീലിയസ് (Healius Pty Ltd) ആണ് പാത്തോളജി സേവനങ്ങള്‍ക്കായി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട പാത്തോളജി സേവനങ്ങളും രക്തപരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.2026 ഏപ്രില്‍ മാസം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ആദ്യഘട്ട കരാര്‍. വലിയ ഹെല്‍ത്ത് സെന്ററുകളില്‍ കൂടുതല്‍ വേഗത്തില്‍ പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.

കുടുംബങ്ങള്‍ക്കായുള്ള ‘കൗവര്‍ക്ക് കോപ്ലേ’ (Cowork Coplay) പ്രതിരോധ സേനാംഗങ്ങളുടെ പങ്കാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തൊഴില്‍പരമായ പിന്തുണയും മാനസിക ഉല്ലാസവും നല്‍കുന്നതിനായി ‘കൗവര്‍ക്ക് കോപ്ലേ’ എന്ന പുതിയ പദ്ധതിയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനും കുടുംബാംഗങ്ങള്‍ക്ക് പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കാനും ഈ പ്രോഗ്രാം സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *