അന്റാര്‍ട്ടിക് മേഖലയിലെ ഹേര്‍ഡ് ഐലന്‍ഡില്‍ കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ശാസ്ത്ര പര്യവേഷണങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു.
കനത്ത കാറ്റും മോശം കാലാവസ്ഥയും കാരണം കുറച്ചുദിവസമായി പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ശാസ്ത്രജ്ഞര്‍ ദ്വീപില്‍ തിരിച്ചെത്തി ഗവേഷണം വീണ്ടും ആരംഭിച്ചു.ദ്വീപിലെ പഴയ റിസര്‍ച്ച് സ്റ്റേഷനിലുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ദൗത്യത്തില്‍ വലിയ പുരോഗതിയുണ്ടായി.ഏകദേശം ഒരു വലിയ പെട്ടി നിറയെ അസ്ബസ്റ്റോസ് മാലിന്യങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇന്ന് വിജയകരമായി ശേഖരിച്ച് കപ്പലിലേക്ക് മാറ്റി. ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ ഇത് നിര്‍ണ്ണായകമായ ഒരു നീക്കമാണ്.

