സുന്ദരപ്രണയത്തെതഴുകിത്തലോടി.
സുഖാനുഭൂതി എന്തെന്നറിഞ്ഞ്.
സ്വയം മറന്നങ്ങനെകാലങ്ങളോളം.
സത്യവാൻ സാവത്രി എന്നപോലെ
മധുരവികാരങ്ങളലയടിച്ചുയർന്നു.
മധുനുകർന്നങ്ങനെപറന്നനാളിൽ.
മോഹങ്ങളൊക്കെയും തച്ചുടയ്ക്കാൻ.
മോഹിനിയായവൾ അരികിലെത്തി
തട്ടിയെടുത്തവൾ ജീവന്റെ പാതിയെ
തല്ലിതകർത്തെന്റെ ജീവിതവും
താളം തെറ്റിനടന്നവൾക്കൊപ്പം
താലിയറുത്തവൻ നടന്നുനീങ്ങി
നെഞ്ചകം നീറിപ്പിടഞ്ഞുയെന്റെ
നെയ്തോരാസ്വപ്നങ്ങൾ തകർന്നുവീണു
നീരും നെറിയുമില്ലാത്തവനെന്റെ
നന്മകൾ ഒരുനാൾ തിരിച്ചറിയും
വിരഹത്താലെന്മനം നീറിടുമ്പോൾ വിധിയോർത്തു കണ്ണീർപൊഴിച്ചിടുമ്പോൾ
വിധിയെപഴിച്ചുകഴിയുക ഞാനിന്നും
വരുമോയിനിയൊരുനല്ലകാലം


