സിഡ്‌നി: സിഡ്‌നിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിന് നേരിയ ശമനമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന പ്രളയ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഏകദേശം 1,700-ഓളം അടിയന്തര സാഹചര്യങ്ങളിലാണ് ന്യൂ സൗത്ത് വെയില്‍സിലെ രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സിഡ്‌നി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.പലയിടങ്ങളിലും 100mm മുതല്‍ 150mm വരെ മഴ പെയ്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു.ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് (SES) ഏകദേശം 1,700-ഓളം സഹായ അഭ്യര്‍ത്ഥനകളാണ് എത്തിയത്.വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 40-ലധികം പേരെ നേരിട്ട് രക്ഷപ്പെടുത്തി.
സിഡ്‌നിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന ‘അടിയന്തര ഒഴിപ്പിക്കല്‍’ നിര്‍ദ്ദേശങ്ങളില്‍ പലതും നിലവില്‍ ‘ജാഗ്രത’ എന്ന നിലയിലേക്ക് താഴ്ത്തിയിട്ടുണ്ട്.എങ്കിലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നു.
അതേ സമയം ഹോക്‌സ്ബറി നേപ്പിയന്‍ നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ സിഡ്‌നിയിലെയും പടിഞ്ഞാറന്‍ സിഡ്‌നിയിലെയും പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടര്‍ന്ന് സിഡ്‌നിയിലെ ട്രെയിന്‍ ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു.പല സ്റ്റേഷനുകളിലും വെള്ളം കയറിയത് യാത്രക്കാരെ വലച്ചു.ശക്തമായ മഴയെത്തുടര്‍ന്ന് ടണലിനുള്ളില്‍ വെള്ളം കയറുകയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.മരങ്ങള്‍ കടപുഴകി വീണതിനെത്തു ടര്‍ന്ന് സിഡ്‌നിയിലെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച്, സിഡ്‌നിയില്‍ മഴയുടെ തീവ്രത കുറയാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും ക്വീന്‍സ്ലന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരാന്‍ സാധ്യതയുണ്ട്.

