മെല്‍ബണ്‍ : പാര്‍ക്കില്‍ 2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കമായി.ആദ്യമത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരാസ് ഓസ്ട്രേലിയയുടെ ആദം വാള്‍ട്ടനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (63, 76, 62). കരിയര്‍ ഗ്രാന്‍ഡ് സ്ലാം എന്ന ലക്ഷ്യത്തിലേക്കുള്ള അല്‍കാരാസിന്റെ മികച്ച തുടക്കമായിരുന്നു ഇത്.നിലവിലെ ചാമ്പ്യനായ സബലെങ്ക ഫ്രഞ്ച് വൈല്‍ഡ് കാര്‍ഡ് താരം ടിയാന്റ്സോവ രാജോനയെ 6-4, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.
45-ാം വയസ്സിലും വിസ്മയമായി കോര്‍ട്ടിലിറങ്ങിയ വീനസ് വില്യംസ് സെര്‍ബിയയുടെ ഓള്‍ഗ ഡാനിലോവിച്ചിനോട് തോറ്റു (67, 63, 64). ആദ്യ സെറ്റ് വീനസ് നേടിയെങ്കിലും അടുത്ത രണ്ട് സെറ്റുകളില്‍ ഡാനിലോവിച്ച് തിരിച്ചുവരികയായിരുന്നു.ബ്രിട്ടീഷ് താരം എമ്മ റഡുക്കാനു തായ്ലന്‍ഡിന്റെ മനഞ്ചായ സവാങ്കേവിനെ 6-4, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി.മൂന്നാം സീഡായ അലക്‌സാണ്ടര്‍ സ്വെരേവ് കാനഡയുടെ ഗബ്രിയേല്‍ ഡിയല്ലോയെ പരാജയപ്പെടുത്തി മുന്നേറി.ടൂര്‍ണമെന്റിന്റെ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് എണ്ണം ആളുകളാണ് മെല്‍ബണ്‍ പാര്‍ക്കിലെത്തിയത്.ഏകദേശം 73,000 ആരാധകര്‍ ഇന്ന് മൈതാനത്തെത്തി.

