ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ്; ഗ്രൗണ്ട് പാസ് ടിക്കറ്റ് വിതരണം നിര്‍ത്തിവച്ചു, മണിക്കൂറുകള്‍ ക്യൂ നിന്ന ആരാധകര്‍ പ്രതിഷേധിച്ചു

സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ ദിനം തന്നെ ടിക്കറ്റുകള്‍ക്കായി ആരാധകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. സുരക്ഷാ കാരണങ്ങളാലും അമിത തിരക്ക് അനുഭവപ്പെട്ടതു മൂലവും സാധാരണക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട, കുറഞ്ഞ നിരക്കിലുള്ള ‘ഗ്രൗണ്ട് പാസ്’ ടിക്കറ്റുകളുടെ വില്പന കളി ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ അധികൃതര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.കുറഞ്ഞ നിരക്കിലുള്ള പാസുകള്‍ തീര്‍ന്നതോടെ, ഏകദേശം 300 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16,500 രൂപ) വരെ വിലയുള്ള മെയിന്‍ കോര്‍ട്ട് ടിക്കറ്റുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്.ഇത് സാധാരണക്കാരായ ആരാധകരെ നിരാശരാക്കി.

ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ച വിവരം അറിയാതെ മണിക്കൂറുകളോളം ക്യൂ നിന്ന ആരാധകര്‍ ഒടുവില്‍ സംഘാടകര്‍ക്കെതിരെ പ്രതിഷേധിച്ചു. നെതര്‍ലന്‍ഡ്സില്‍ നിന്നും മറ്റും എത്തിയ വിദേശ സഞ്ചാരികളും തദ്ദേശീയരും ഒരുപോലെ ദുരിതത്തിലായി.പകല്‍ സമയത്തെ പാസുകള്‍ ലഭ്യമല്ലെങ്കിലും വൈകുന്നേരം 5 മണിക്ക് ശേഷമുള്ള ‘ആഫ്റ്റര്‍ 5’ (After 5) ഗ്രൗണ്ട് പാസുകള്‍ 49 ഡോളറിന് ലഭ്യമാണെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *