ഡല്‍ഹി: ഇന്ന് രാവിലെ 8:44-ഓടെ ഡല്‍ഹിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നു. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഭൂമിക്കടിയില്‍ ഏകദേശം 5 കിലോമീറ്റര്‍ ആഴത്തിലാണ് ഇത് ഉണ്ടായത്.
തീവ്രത കുറവായതിനാല്‍ നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഹരിയാനയിലെ സോണിപത്ത് പോലുള്ള ഇടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.നേരിയ ചലനമായിരുന്നെങ്കിലും ജനങ്ങള്‍ വീടുകളില്‍ നിന്നും ഫ്‌ലാറ്റുകളില്‍ നിന്നും പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഡല്‍ഹി അതീവ ഭൂകമ്പ സാധ്യതയുള്ള സോണ്‍ 4-ല്‍ (Zone IV) ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ ഇത്തരം ചെറിയ ചലനങ്ങള്‍ പോലും ഗൗരവത്തോടെയാണ് വിദഗ്ധര്‍ കാണുന്നത്.

