സിഡ്നി ഹാര്‍ബറില്‍ സ്രാവിന്റെ കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

സിഡ്നി : സിഡ്നി ഹാര്‍ബറിലെ എലിസബത്ത് ബേയ്ക്ക് സമീപമുള്ള സ്വകാര്യ ജെട്ടിയിലാണ് ആക്രമണം നടന്നത്. സിഡ്നി ഒപ്പേറ ഹൗസില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണിത്.20 വയസ്സുകാരനായ ഒരു യുവാവിനാണ് സ്രാവിന്റെ കടിയേറ്റത്. ഇയാള്‍ വെള്ളത്തില്‍ നീന്തുകയായിരുന്നു.യുവാവിന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. വലിയ തോതില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക നിഗമനമനുസരിച്ച് ഒരു ബുള്‍ ഷാര്‍ക്ക് ആണ് ആക്രമണം നടത്തിയത്. സിഡ്നി ഹാര്‍ബറിലെ ചൂടുള്ള ജലത്തില്‍ വേനല്‍ക്കാലത്ത് ഇവയുടെ സാന്നിധ്യം സാധാരണമാണ്.സംഭവത്തെത്തുടര്‍ന്ന് എലിസബത്ത് ബേ, റഷ്‌കട്ടേഴ്‌സ് ബേ തുടങ്ങിയ പരിസര പ്രദേശങ്ങളില്‍ നീന്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *