അഡ്‌ലെയ്ഡിന് തെക്ക് ഫ്‌ലൂറിയു പെനിന്‍സുലയില്‍ കാട്ടുതീ പടരുന്നു; ജനങ്ങളോട് മാറിതാമസിക്കാന്‍ നിര്‍ദ്ദേശം

ഫ്‌ലൂറിയു പെനിന്‍സുല (Fleurieu Peninsula): അഡ്ലെയ്ഡിന് തെക്ക് ഭാഗത്തുള്ള ഫ്‌ലൂറിയു പെനിന്‍സുല മേഖലയില്‍ കാട്ടുതീ അതിവേഗം പടരുന്നു.സെക്കന്‍ഡ് വാലി’ ‘ഡെലാമിയര്‍’ ഭാഗങ്ങളില്‍ വസിക്കുന്നവരോട് ഉടന്‍ മാറിതാമസിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാനും വീടുകളും കൃഷിസ്ഥലങ്ങളും തീപിടുത്തത്തില്‍ നശിച്ചു.ശക്തമായ കാറ്റ് കാരണം തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

മെല്‍ബണിന് വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചെറിയ രീതിയിലുള്ള തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ വലിയ ഭീഷണിയില്ലെങ്കിലും,വരും മണിക്കൂറുകളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ‘ടോട്ടല്‍ ഫയര്‍ ബാന്‍’ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ സിഡ്നി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ ആശ്വാസം നല്‍കിയെങ്കിലും,സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.പലയിടങ്ങളിലും പുക പടരുന്നത് കാരണം വായുനിലവാരം മോശമായതിനാല്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *