കാന്‍ബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി വരും ദിവസങ്ങളില്‍ ദേശീയ ദുഃഖാചരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. .2025 ഡിസംബര്‍ 14-ന് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 15 പേരോടുള്ള ആദരസൂചകമായാണ് ദേശീയ ദുഃഖാചരണം സംഘടിപ്പിക്കുന്നത്.
ജനുവരി 22, വ്യാഴാഴ്ച ആണ് ഔദ്യോഗിക ‘ദേശീയ ദുഃഖാചരണ ദിനം’ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രകാശം വിജയിക്കും’ ഐക്യത്തിന്റെയും സ്മരണയുടെയും ഒത്തുചേരല്‍ എന്നതാണ് ദു:ഖാചരണത്തിന്റെ പ്രമേയം. ബോണ്ടിയിലെ ചാബാദ് കമ്മ്യൂണിറ്റിയാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്.ജനുവരി 22-ന് വൈകുന്നേരം 7:01-ന് രാജ്യം മുഴുവന്‍ ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ആഹ്വാനം ചെയ്തു. അന്ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും
കാന്‍ബറയിലെയും ന്യൂ സൗത്ത് വെയില്‍സിലെയും പ്രധാന ദേശീയ സ്ഥാപനങ്ങള്‍ അന്ന് രാത്രി പ്രകാശപൂരിതമാക്കും. ഇതിന്റെ ഭാഗമായി ’15 പില്ലേഴ്സ് ഓഫ് ലൈറ്റ്’ എന്ന പേരില്‍ പ്രത്യേക സ്മാരക ഇന്‍സ്റ്റാളേഷനും ഒരുക്കും.

