കാന്‍ബറ: ബോണ്ടി ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ പാസാക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ധാരണയിലെത്തി. വെറുപ്പ് പ്രസംഗം തടയുന്നതും തോക്ക് നിയന്ത്രണവും സംബന്ധിച്ച രണ്ട് വ്യത്യസ്ത ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനമായി. ബോണ്ടി ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍,സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആവശ്യപ്പെട്ടു.വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള നിയമം പാസാക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
വെറുപ്പ് പ്രസംഗം തടയുന്നതിനായി ഒരു ബില്ലും,തോക്ക് നിയന്ത്രണം കര്‍ശനമാക്കുന്നതിനായി മറ്റൊരു ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം.വിദ്വേഷം പടര്‍ത്തുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നിരീക്ഷിക്കാനും അവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാനും ഈ നിയമം അധികൃതര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും.വംശീയമോ മതപരമോ ആയ വിവേചനങ്ങള്‍ തടയുക, സമൂഹത്തിന്റെ സമാധാനം നിലനിര്‍ത്തുക എന്നിവയാണ് ഈ പുതിയ നിയമനിര്‍മ്മാണത്തിലൂടെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

