റിക്കാർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റിക്കാർഡുകൾ‌ തകർത്തു മുന്നേറുന്ന സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 13,500 രൂ​പ​യിലും പ​വ​ന് 1,08,000 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാ​ര​റ്റ് സ്വ​ര്‍​ണവില ഗ്രാ​മി​ന് 75 രൂ​പ വ​ര്‍​ധി​ച്ച് 11,095 രൂ​പ​യും 14 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 60 രൂ​പ വ​ര്‍​ധി​ച്ച് 8,640 രൂ​പ​യു​മാ​യി. ഒമ്പതു കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 40 രൂ​പ വ​ര്‍​ധി​ച്ച് 5,575 രൂ​പയിലാണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,680 ഡോ​ള​റി​ലെ​ത്തി.

വെ​ള്ളി വി​ല​യും കു​തി​ക്കു​ക​യാ​ണ്. വെ​ള്ളി​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 94 ഡോ​ള​റി​ലേ​ക്കാ​ണ് കു​തി​ച്ചെ​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 315 രൂ​പ​യും 10 ഗ്രാ​മി​ന് 3,150 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല.

സ്വ​ര്‍​ണ​ത്തി​ന്‍റേ​യും വെ​ള്ളി​യു​ടെ​യും വി​ല​പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലു​ള്ള കു​തി​പ്പാ​ണ് തു​ട​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ നി​ല​ത്തു​ട​ര്‍​ന്നാ​ല്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4800 ഡോ​ള​റി​ലേ​ക്കും വെ​ള്ളി വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 110 ഡോ​ള​റി​ലേ​ക്കും കു​തി​ച്ചെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *