രണ്ടു സുപ്രധാന ബില്ലുകള്‍ പാസാക്കി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്;വിദ്വേഷ പ്രചാരകര്‍ക്ക്‌ കൂച്ചുവിലങ്ങിടും

കാന്‍ബറ: കഴിഞ്ഞ മാസം ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ്‌ തോക്ക് നിയന്ത്രണ നിയമ ബില്ലും വിദ്വേഷ വിരുദ്ധ ബില്ലും പാര്‍ലമെന്റില്‍ പാസാക്കി. രാജ്യവ്യാപകമായി തോക്കുകള്‍ തിരികെ വാങ്ങുന്ന പദ്ധതിയും ലൈസന്‍സ് നല്‍കുന്നതിന് മുമ്പുള്ള പരിശോധനകളും ഇതിന്റെ ഭാഗമായി കര്‍ശനമാക്കുന്ന.പുതിയ തോക്ക് നിയന്ത്രണ ബില്ലും,വിദ്വേഷ ഗ്രൂപ്പുകളെ നിരോധിക്കാനും തീവ്രവാദം പ്രചരിപ്പിക്കുന്നവരെ നാടുകടത്താനും ആഭ്യന്തര മന്ത്രാലയത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ‘Combatting Antisemitism, Hate and Etxremism’ ബില്ലും സഭയില്‍ പാസായി.

വിദ്വേഷ ഗ്രൂപ്പുകളെ നിരോധിക്കാനും അക്രമത്തിന് പ്രേരിപ്പിക്കുന്ന വിദേശ പൗരന്മാരെ നാടുകടത്താനും ആഭ്യന്തര മന്ത്രാലയത്തിന് ഈ ബില്ലിലൂടെ കൂടുതല്‍ അധികാരം ലഭിക്കും. സോഷ്യല്‍ മീഡിയയിലൂടെ വംശീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വലിയ പിഴ ശിക്ഷ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *