മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം: ഭാ​​​​​ര​​​​​ത​​​​​പ്പു​​​​​ഴ​​​​​യിലെ താ​​​​​ത്കാ​​​​​ലി​​​​​ക പാ​​​​​ല​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഹൈ​​​​​ക്കോ​​​​​ട​​​​​തി

കൊ​​​​​ച്ചി: തി​​​​​രു​​​​​നാ​​​​​വാ​​​​​യ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ഹാ​​​​മാ​​​​​ഘ മ​​​​​ഹോ​​​​​ത്സ​​​​​വ​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ഭാ​​​​​ര​​​​​ത​​​​​പ്പു​​​​​ഴ​​​​​യ്ക്കു കു​​​​​റു​​​​​കേ നി​​​​​ര്‍​മി​​​​​ച്ച താ​​​​​ത്കാ​​​​​ലി​​​​​ക പാ​​​​​ല​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പി​​​​​ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശം.

2001ലെ ​​​​​കേ​​​​​ര​​​​​ള ന​​​​​ദീ​​​​​തീ​​​​​ര സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് പാ​​​​​ല​​​​​ത്തി​​​​​ന്‍റെ നി​​​​​ര്‍​മാ​​​​​ണം നി​​​​​ര്‍​ത്തി​​​​​വ​​​​​ച്ച് റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച സ്റ്റോ​​​​​പ്പ് മെ​​​​​മ്മോ​ ചോ​​​​​ദ്യം ചെ​​​​​യ്തു സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച ഹ​​​​​ര്‍​ജി​​​​​യി​​​​​ലാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് സി. ​​​​​ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ്. 2026 ജ​​​​​നു​​​​​വ​​​​​രി 17 ലെ ​​​​​റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ ഉ​​​​​ത്സ​​​​​വം നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക​​​​​യോ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

താ​​​​​ത്കാ​​​​​ലി​​​​​ക പാ​​​​​ല​​​​​ത്തി​​​​​ന് സു​​​​​ര​​​​​ക്ഷാ​​​​ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ള്ള​​​​​താ​​​​​യി സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. പ​​​​ത്തു ല​​​​​ക്ഷം ഭ​​​​​ക്ത​​​​​ര്‍ എ​​​​ത്തു​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. ഇ​​​​​ത്ര​​​​​യും ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഭാ​​​​​രം താ​​​​​ങ്ങാ​​​​​ന്‍ പാ​​​​​ല​​​​​ത്തി​​​​​നു ശേ​​​​​ഷി​​​​​യു​​​​​ണ്ടാ​​​​​കില്ല. നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത ഹ​​​​​രി​​​​​ത പ്രോ​​​​​ട്ടോ​​​​​കോ​​​​​ള്‍ പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ ആ​​​​​ശ​​​​​ങ്ക അ​​​​​റി​​​​​യി​​​​​ച്ചു.​

തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് പാ​​​​​ല​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യും ചു​​​​​റ്റു​​​​​മു​​​​​ള്ള അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ന്‍ പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പി​​​​​ന് കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യ​​​​​ത്. വ​​​​​ലി​​​​​യ​​​​തോ​​​​​തി​​​​​ലു​​​​​ള്ള ജ​​​​​ന​​​​​ക്കൂ​​​​​ട്ടം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ​​​​​രി​​​​​ഹാ​​​​​ര, സു​​​​​ര​​​​​ക്ഷാ​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ ശുപാർശ ​​​​​ചെ​​​​​യ്യാ​​​​​ന്‍ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​ര്‍​ക്കു കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *