ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി; പ്രതിപക്ഷ നിരയില്‍ വലിയ പൊട്ടിത്തെറി,കൂട്ട രാജി പ്രഖ്യാപിച്ച് നേതാക്കള്‍

കാന്‍ബറ: ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്വേഷ വിരുദ്ധ (Hate Speec-h) നിയമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ലിബറല്‍-നാഷണല്‍ സഖ്യത്തിനുള്ളില്‍ പൊട്ടിത്തെറികള്‍ക്കു കാരണമായത്.തര്‍ക്കം മൂത്തതോടെ നാഷണല്‍ പാര്‍ട്ടി മന്ത്രിമാര്‍ കൂട്ടരാജി ഭീക്ഷണി മുഴക്കി.നാഷണല്‍ പാര്‍ട്ടി നേതാവ് ഡേവിഡ് ലിറ്റില്‍പ്രൗഡും (David Littleproud) മറ്റ് ഏഴ് മുന്‍നിര നേതാക്കളും ഇന്ന് ഷാഡോ ക്യാബിനറ്റില്‍ (Shadow Cabinet) നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

ലിബറല്‍ പാര്‍ട്ടി ഈ ബില്ലിനെ പിന്തുണച്ചപ്പോള്‍, ഇത് ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്’ തടസ്സമാകുമെന്ന് പറഞ്ഞ് നാഷണല്‍ പാര്‍ട്ടി എതിര്‍ത്തു.

സഖ്യം വേര്‍പിരിയുന്നതിന്റെ സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതില്‍ കാണുന്നത്.കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്തരം ഒരു ഭീഷണി ഉണ്ടാകുന്നത്.

ഈ നിയമത്തെ എതിര്‍ത്ത മൂന്ന് നാഷണല്‍ പാര്‍ട്ടി സെനറ്റര്‍മാരുടെ (ബ്രിഡ്ജറ്റ് മക്കെന്‍സി, റോസ് കാഡല്‍, സൂസന്‍ മക്‌ഡൊണാള്‍ഡ്) രാജി പ്രതിപക്ഷ നേതാവ് സൂസന്‍ ലെയ് (Sussan Ley) സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. തങ്ങളുടെ പാര്‍ട്ടി എടുത്ത തീരുമാനത്തിന് ഒപ്പം നില്‍ക്കുന്നതിനാലാണ് ഈ ‘കൂട്ടരാജി’ എന്ന് അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *