സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെ വിജയാരാവത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളിന് നാഗാലാന്ഡിനെയാണ് ബംഗാള്‍ കീഴടക്കിയത്.
എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് 3-2ന് ഉത്തരാഖണ്ഡിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ തമിഴ്നാട് 1-0ന് ആതിഥേയരായ ആസാമിനെ തോല്‍പ്പിച്ചു. കേരളം തങ്ങളുടെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ നേരിടും.

