സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം (WEF) ഉച്ചകോടിയില്‍ വെച്ച് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ലോക രാജ്യങ്ങളില്‍ ശ്രദ്ധേയമാകുന്നു. ‘ഇന്ത്യ ഇന്ന് ലോകത്തിന്റെ വളര്‍ച്ചാ എന്‍ജിനാണ്. ഇന്ത്യയുമായുള്ള പങ്കാളിത്തം വെറുമൊരു വ്യാപാര ബന്ധമല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു തന്ത്രപരമായ നീക്കമാണ്,’ എന്ന് അവര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളും (UPI) ഡാറ്റാ ഗവേണന്‍സും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു.റഷ്യ-ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാനും യൂറോപ്യന്‍ പ്രതിരോധ സാങ്കേതികവിദ്യകള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കാനും ഉച്ചകോടിയില്‍ ചര്‍ച്ചയുണ്ടാകും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും (Tariffs) റഷ്യയുമായുള്ള ബന്ധവും യൂറോപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെപ്പോലൊരു വിശ്വസ്ത പങ്കാളിയെ യൂറോപ്പിന് അത്യാവശ്യമായി മാറുന്നു എന്നാണ് ലോകരാജ്യങ്ങള്‍ വ്യക്തമാക്കുന്നത്

