രാജ്യത്തെ നടുക്കി ദക്ഷിണ സ്‌പെയിനില്‍ ട്രെയിന്‍ അപകടം; 43 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണ സ്‌പെയിനിലെ ആന്‍ഡലൂഷ്യ മേഖലയിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്.അപകടത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.പാതയിലെ സിഗ്‌നലിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഒരു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടത്തിന് പിന്നാലെ സ്‌പെയിനിലെ ട്രെയിന്‍ ഗതാഗത മേഖലയില്‍ വലിയ പ്രതിഷേധം അലയടിക്കുകയാണ് റെയില്‍വേ പാതകളുടെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച് സ്‌പെയിനിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു.കാലപ്പഴക്കം ചെന്ന സിഗ്‌നലിംഗ് സംവിധാനങ്ങള്‍ ഉടന്‍ പരിഷ്‌കരിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.

പണിമുടക്ക് കാരണം സ്‌പെയിനിലെ പ്രധാന നഗരങ്ങളായ മാഡ്രിഡ്, ബാഴ്സലോണ എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.

സ്‌പെയിന്‍ പ്രധാനമന്ത്രി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കുകയും ചെയ്തു.അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്‌പെയിനിലെ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജരായ അഉകഎ, സിഗ്‌നലിംഗ് ഡാറ്റകള്‍ പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *