ബോണ്ടി ബീച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്ട്രേലിയ ദേശീയ ദുഃഖാചരണം നടത്തി

സിഡ്നി കഴിഞ്ഞ മാസം സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്ട്രേലിയ ദേശീയ ദുഃഖാചരണം നടത്തി. സിഡ്നി ഓപ്പറ ഹൗസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പങ്കെടുത്തു. ഇത്തരമൊരു ദുരന്തം തടയാന്‍ കഴിയാത്തതില്‍ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിച്ചു.കൊല്ലപ്പെട്ട 15 പേരുടെ ഓര്‍മ്മയ്ക്കായി രാജ്യമൊട്ടാകെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. സിഡ്നി സമയം വൈകുന്നേരം 7 മണിക്ക് രാജ്യം ഒരു മിനിറ്റ് മൗനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *