സ്വര്‍ണം വാങ്ങാൻ കാഷ് പര്‍ച്ചേസ് പരിധി അഞ്ചു ലക്ഷം രൂപയാക്കണം

കൊ​​​ച്ചി: സ്വ​​​ര്‍ണം വാ​​​ങ്ങാ​​​നു​​​ള്ള കാ​​​ഷ് പ​​​ര്‍ച്ചേ​​​സ് പ​​​രി​​​ധി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ത്ത​​​ണ​​​മെ​​​ന്ന് ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്.​​​ അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്വ​​​ര്‍ണ​​​വി​​​ല ഉ​​​യ​​​ര്‍ന്ന​​​തി​​​നാ​​​ല്‍ 12 ഗ്രാം ​​​സ്വ​​​ര്‍ണം മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യ്ക്കു വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത്. പാ​​​ന്‍ കാ​​​ര്‍ഡി​​​ന്‍റെ പ​​​രി​​​ധി ര​​​ണ്ടു ല​​​ക്ഷ​​​മാ​​​യി നി​​​ശ്ച​​​യി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് 80 ഗ്രാം ​​​സ്വ​​​ര്‍ണം ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യ്ക്കു വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​വും മ​​​റ്റും സ്വ​​​ര്‍ണ​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വി​​​പ​​​ണി​​​യി​​​ല്‍ പ​​​ണ​​​മൊ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ന്‍ മാ​​​ത്ര​​​മേ ഈ ​​​നി​​​യ​​​മ​​​ങ്ങ​​​ള്‍ ഉ​​​പ​​​ക​​​രി​​​ക്കൂ. വി​​​പ​​​ണി​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പാ​​​ന്‍ കാ​​​ര്‍ഡ് പ​​​രി​​​ധി ഉ​​​യ​​​ര്‍ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​ ധ​​​നമ​​​ന്ത്രി​​​ക്കു ന​​​ല്‍കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *