ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി – പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

8.40ന് ​എ​ത്തേ​ണ്ട ഫ്ലൈ​റ്റ് 9.24നാ​ണ് പൂ​നെ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ബി​ടി​എ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *