ഹൈദരാബാദ്: വ്യാജ ജോലിവാഗ്ദാനത്തിൽ വഞ്ചിതരായ 16 ഇന്ത്യക്കാർ മ്യാൻമർ-തായ്ലൻഡ് അതിർത്തിയിൽ അടിമപ്പണിയിൽ തുടരുന്നുവെന്ന് സൂചന. മൂന്ന് ഹൈദരാബാദ് സ്വദേശികൾ ഉൾപ്പെടെ ഇവരുടെ മോചനത്തിന് ഇടപെടണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസസുദ്ദീൻ ഒവൈസി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
ദിവസവും 18 മുതൽ 20വരെ മണിക്കൂർ ഇവരെ ജോലി ചെയ്യിക്കുന്നുണ്ടെന്നും ശാരീരിക പീഡനത്തിന് വിധേയരാക്കുകയാണെന്നും വിവരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. പാസ്പോർട്ടും ഫോണും ഉൾപ്പെടെ രേഖകളും പിടിച്ചെടുത്തിരിക്കുകയാണെന്നും ഒവൈസി വെളിപ്പെടുത്തി.

