പത്തനംതിട്ട: പത്തനംതിട്ട തെള്ളിയൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്.സ്കൂള്‍ വാര്‍ഷിക ദിനമായ കഴിഞ്ഞ ദിവസം മദ്യക്കുപ്പിയുമായി എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ പിടികൂടിയിരുന്നു.തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് സ്കൂളിലേക്ക് വരുത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുക ആയിരുന്നു. കോയിപ്രം പോലീസ് കേസ് എടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.
മദ്യകുപ്പിയുമായി സ്കൂളിലെത്തിയതിന് വഴക്കു പറഞ്ഞു പത്തനംതിട്ടയില്‍ കൗമാരക്കാരന് ജീവനൊടുക്കി

