തിരുവനന്തപുരം: വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകുമെന്നും കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതല്‍ പുതിയ ദിശാബോധം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി.ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തില്‍ സംബോധന ചെയ്തായിരുന്നു പ്രസംഗം.മേയര്‍ വി.വി. രാജേഷിനെ തന്റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതല്‍ പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവന്‍ ശ്രമിക്കുകയാണ്.നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്കും ആവാസ് യോജന വഴി വീട് കിട്ടി. മുമ്പ് ധനികരുടെ കൈകളില്‍ മാത്രമായിരുന്നു ക്രെഡിറ്റ് കാര്‍ഡ്. ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാര്‍ഡ് എത്തി.കേരളത്തില്‍ ഗുണഭോക്താക്കളായി 10,000 പേരുണ്ട്.തിരുവനന്തപുരത്ത് 600 ല്‍ അധികം പേരുണ്ട്. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉള്‍പ്പെടുത്തും.ഇത് തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ തീര്‍ഥാടകര്‍ക്ക് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം,നിരവധിപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു.ശ്രീ ചിത്രയില്‍ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു,അമൃത് ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, കേരളത്തില്‍ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

